സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച യുവതിക്ക് കാഴ്ച പോയി

Posted on: February 23, 2014 12:06 pm | Last updated: February 23, 2014 at 12:06 pm

mart phoneബെയ്ജിംഗ്: അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച ചൈനീസ് യുവതിക്ക് കാഴ്ച നഷ്ടമായി. ലീയു എന്ന യുവതിക്കാണ് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായത്. ദിവസവും നാല് മണിക്കൂറിലേറെ നേരം ഇവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുട്ടില്‍ ദീര്‍ഘനേരം സ്‌ക്രീനിലെ ലേസര്‍ രശ്മികള്‍ നോക്കിയിരുന്നതിനാല്‍ ഇവരുടെ റെറ്റിനക്ക് തകരാര്‍ സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.