വൈദ്യുതി ലാഭിക്കാന്‍ ലാഭപ്രഭ സ്‌കൂളുകളിലേക്കും

Posted on: February 23, 2014 6:00 am | Last updated: February 23, 2014 at 12:57 am

labhaprabhaതിരുവനന്തപുരം: സ്‌കൂളുകളെ ബന്ധപ്പെടുത്തി കെ എസ് ബിയുടെ ലാഭപ്രഭ സീസണ്‍ രണ്ട് പദ്ധതി തുടങ്ങുന്നു. സ്‌കൂളുകള്‍ക്ക് അഞ്ച് കിലോവാട്ടിന്റെ ഗ്രിഡ് ബന്ധിത സൗരോര്‍ജ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും 10 സ്‌കൂളുകളില്‍ വീതം ഇത് സ്ഥാപിക്കുന്നതിന് ആറു കോടി രൂപ ചെലവ് വരും.
വേനല്‍ക്കാലത്തെ ഗാര്‍ഹിക ഉപഭോഗം നിയന്ത്രിക്കുന്നതിന് കുട്ടികളുടെ സഹായം ഉറപ്പാക്കുന്നതിനാണ് പദ്ധതി. എല്ലാ കുട്ടികളെയും പദ്ധതിയില്‍ ചേര്‍ക്കണം. ഇവരെല്ലാം തങ്ങളുടെ രക്ഷിതാക്കളെക്കൊണ്ട് ലാഭപ്രഭയിലേക്ക് എസ് എം എസ് അയച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
7559911808 എന്ന നമ്പരിലേക്ക് KSEB സ്‌പെയ്‌സ് സെക്ഷന്‍ കോഡ് സ്‌പെയ്‌സ് കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ഫോര്‍മാറ്റിലാണ് മെസേജ് അയക്കേണ്ടത്. 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ KSEB സ്‌പെയ്‌സ് 13 അക്ക നമ്പര്‍ എന്ന ഫോര്‍മാറ്റിലാണ് അയക്കേണ്ടത്. കുട്ടികളുടെ ശ്രമത്താല്‍ അവരുടെ വീടുകളിലെ മൊത്തം വൈദ്യുതി ഉപഭോഗത്തില്‍ 20 ശതമാനം കുറവ് വരുത്തിയാല്‍ ആ സ്‌കൂളിനെ സമ്മാനത്തിനായി പരിഗണിക്കും. അധ്യാപകര്‍ക്കും സമ്മാനമുണ്ട്.