താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഇന്ന് ഉള്ളാളില്‍

Posted on: February 23, 2014 6:00 am | Last updated: February 24, 2014 at 7:23 am

ullal 2മംഗലാപുരം: ഉള്ളാള്‍ ദര്‍ഗാ ശരീഫിന്റെ കീഴിലുള്ള 33 മഹല്ലുകളുടെയും കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലെ 300ല്‍ പരം മഹല്ലുകളുടെയും ഖാസിയും സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണം ഇന്ന് ഉള്ളാളില്‍. കേന്ദ്ര മദനീസ് അസോസിയേഷന്റെയും ദര്‍ഗാ ശരീഫ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.
വൈകീട്ട് 4.30ന് ദര്‍ഗാ പരിസരത്ത് നടക്കുന്ന പരിപാടി ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അത്വാവുല്ല തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ കാജൂര്‍, സയ്യിദ് ചെറുകുഞ്ഞി തങ്ങള്‍, പ്രൊഫ. താഴേക്കാട് അബ്ദുല്ല മുസ്‌ലിയാര്‍, അഹ്മദ് ബാവ മുസ്‌ലിയാര്‍, പ്രൊഫ. അബ്ദുര്‍റശീദ് തുടങ്ങിയ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുമെന്ന് ദര്‍ഗാ പ്രസിഡന്റ് യു എം ഹംസ ഹാജി അറിയിച്ചു.