സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ലിസ്റ്റ് ഇന്ന് എ എ പി പ്രഖ്യാപിക്കും

Posted on: February 22, 2014 9:40 am | Last updated: February 23, 2014 at 7:51 am

aapന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ഇന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് എ എ പി ശക്തമായി രംഗത്തുണ്ടാവുമെന്നാണ് ഇത് നല്‍കുന്ന സൂചന. എ എ പി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

രാഖി ബിര്‍ല, റബ്ബി ഷെര്‍ഗില്‍, ആദര്‍ശ് ശാസ്ത്രി, അശോക ജയിന്‍, രാജോഷ് യാദവ്, കെ പി യാദവ്, സഞ്ജീവ് സിംഗ് എന്നിവരായിരിക്കും എ എ പി ഇന്ന് പ്രഖ്യാപിക്കുന്ന ലിസ്റ്റിലുണ്ടാവുക. കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചത്.