അമൃതാന്ദമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്

Posted on: February 20, 2014 10:12 pm | Last updated: February 20, 2014 at 10:12 pm

amrithananthamayiകൊല്ലം: മാതാ അമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമൃതാനന്ദമയി ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചത്. കരുനാഗപ്പള്ളി എസ് പിക്കാണ് അന്വേഷണ ചുമതല.

അമൃതാനന്ദമയി മഠത്തിനെതിരെ അമൃതാനന്ദമയിക്കെതിരെയും അവരുടെ മുന്‍ ശിഷ്യ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മാതാ അമൃതാനന്ദമയിയുടെ സന്തത സഹചാരിയായ സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ മഠം അധികൃതര്‍ തയ്യാറായിട്ടില്ല.