Connect with us

Malappuram

സമ്പൂര്‍ണ വൈദ്യുതീകരണം; ജില്ലയില്‍ 4500 പേര്‍ക്ക് വൈദ്യുതി ലഭിച്ചു

Published

|

Last Updated

മലപ്പുറം: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ രാജീവ് ഗാന്ധി ഗ്രാമീണ സമ്പൂര്‍ണ വൈദ്യൂതീകരണ യോജനയില്‍ 4500 ഗ്രാമീണര്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കിയതായി മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജന്‍ അറിയിച്ചു. 1920 പേര്‍ക്ക് കൂടി മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 19.6 കോടിയാണ് പദ്ധതിക്കായി ചെലവിട്ടത്. റിവൈസ്ഡ് ആക്‌സിലറേറ്റഡ് പ്രൊജക്റ്റ് ഡിസ്ട്രിക്റ്റ് റിഫോം ആന്‍ഡ് പെര്‍ഫോമന്‍സ് പദ്ധതിയില്‍ 2.95 കോടി ചെലവില്‍ ജില്ലയില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നടപ്പാക്കി. 19 ട്രാന്‍സുഫോമറുകള്‍ സ്ഥാപിക്കേണ്ടിടത്ത് 29 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു. ഇതുവഴി 15ശതമാനം ഊര്‍ജ നഷ്ടം നികത്താനും ജില്ലയില്‍ ഊര്‍ജ പ്രതിസന്ധിക്ക് ഒരു പരിധി വരെ തടയിടാനും സാധിച്ചു. കഴിഞ്ഞ വര്‍ഷം വിവിധ പദ്ധതികളിലായി 71.9 കി.മി 11 കെവ.വി ലൈനും 225.98 കി. മി എല്‍ ടി ലൈനും പുതുതായി നിര്‍മിച്ചു. 143 പുതിയ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുകയും 53426 സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 25017 പുതിയ സര്‍വീസ് കണക്ഷനുകള്‍ നല്‍കുകയും 1845 കേടായ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു.