പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ചനിലയില്‍ ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തി

Posted on: February 20, 2014 2:37 pm | Last updated: February 20, 2014 at 2:37 pm

വടകര: ടി പി ചന്ദ്രശേഖരന്‍ കൊലപ്പെട്ട വള്ളിക്കാട്ട് ടൗണിനടുത്തുള്ള പ്രദേശമായ പുഞ്ചപ്പാലത്തിനടുത്ത് വയലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തി.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പുല്ല് പറിക്കാനെത്തിയ സ്ത്രീയാണ് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്ത് ബോംബ് സ്‌ക്വാഡിന് കൈമാറി നിര്‍വീര്യമാക്കി. ബോംബിന് കാലപ്പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.