പരിയങ്ങാട് അണക്കെട്ടിന്റെ പരിസരം മദ്യപ സംഘങ്ങളുടെ പിടിയില്‍

Posted on: February 20, 2014 2:32 pm | Last updated: February 20, 2014 at 2:32 pm

കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാട് അണക്കെട്ടിന്റെ പരിസരം മദ്യപാന സംഘങ്ങള്‍ അഴിഞ്ഞാടുന്നു.
കെട്ടിന്റെ പരിസരം മലമൂത്ര വിസര്‍ജ്ജന കേന്ദ്രമായിട്ടുമുണ്ട്. അണക്കെട്ടിന്റെ ഏഴ് ഷട്ടറുകളും തകര്‍ന്നതിനാല്‍ കെട്ട് ഉപയോഗശൂന്യമായിട്ടുണ്ട്. അണക്കെട്ടില്‍ ഒരടി ഉയരത്തില്‍ മാത്രമാണ് വെള്ളമുള്ളത്.
മദ്യകുപ്പികളും, മറ്റ് മാലിന്യവും നിറയുന്നത് ജലം മാലിനമാകാന്‍ കാരണമാകും. ഒഴിവ് ദിവസങ്ങളില്‍ പകല്‍ സമയത്ത് മദ്യപിക്കാന്‍ ആളുകള്‍ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച തടയണകളിലും മാലിന്യം നിറയുന്നത് ദുരിതമാകുന്നു. പുഴയില്‍ വെള്ളം കുറഞ്ഞതിന് പുറമെ മദ്യക്കുപ്പികള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിറയുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.