Connect with us

Ongoing News

ഡിവൈ. എസ് പിമാര്‍ക്കും സി ഐമാര്‍ക്കും കൂട്ടസ്ഥലം മാറ്റം

Published

|

Last Updated

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍മാരുടെ സ്ഥലം മാറ്റത്തിന് പിന്നാലെ താഴെക്കിടയിലും കൂട്ടസ്ഥലം മാറ്റം. ഇന്നലെയാണ് 58 ഡി വൈ. എസ് പിമാരെയും 175 സി ഐമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റിയത്. 19 പോലീസ് ജില്ലകളിലായി 175 സി ഐമാരെയാണ് ഇതര ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അസോസിയേഷന്‍ രേഖാമൂലം സര്‍ക്കാറിന് പരാതി അറിയിക്കാനിരിക്കെയാണ് ഡി വൈ. എസ് പി, സി ഐ തലത്തില്‍ വീണ്ടും സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വ്യാപക അഴിച്ചുപണിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞുള്ള സ്ഥലംമാറ്റങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് ഐ പി എസ് അസോസിയേഷന്റെ ആരോപണം.
മൂവാറ്റുപുഴ ഡിവൈ. എസ് പി ജിജിമോനെ എറണാകുളം എസ് ബി സി ഐ ഡിയില്‍ നിയമിച്ചു. കെ എം സാബു മാത്യു – തൊടുപുഴ, ആന്റണി തോമസ് – മൂവാറ്റുപുഴ, കെ എല്‍ ജോണ്‍കുട്ടി – കൊല്ലം റൂറല്‍, എ സുരേന്ദ്രന്‍ – റെയില്‍വേ, വി സുരേഷ് കുമാര്‍ – കെ എസ് ഇ ബി വിജിലന്‍സ്, എസ് മധുസൂദനന്‍ – ചാത്തന്നൂര്‍, ടി അജിത്കുമാര്‍ – വിജിലന്‍സ് തിരുവനന്തപുരം, ഷാജി സുഗുണന്‍ – പോലീസ് ട്രെയിനിംഗ് കോളജ്, ആര്‍ ദത്തന്‍ – നാര്‍ക്കോട്ടിക് സെല്‍, എം വി അബ്ദുല്‍ ഖാദര്‍ – മലപ്പുറം, അസൈനാര്‍ – തിരൂര്‍, കെ മുരളീധരന്‍ – കണ്ണൂര്‍ എസ് ബി സി ഐ ഡി, എ വി പ്രദീപ് – കോഴിക്കോട് നോര്‍ത്ത്, എം സി ദേവസ്യ – കോഴിക്കോട് വിജിലന്‍സ്, സി എന്‍ വിശ്വനാഥന്‍ – പാലക്കാട് സി ബി സി ഐ ഡി, എം വി സുകുമാരന്‍ – കാസര്‍കോട്, വി കെ പ്രഭാകരന്‍ – കണ്ണൂര്‍ സി ബി സി ഐ ഡി, ടി പി പ്രേമരാജന്‍ – കണ്ണൂര്‍ ക്രൈം ബ്രാഞ്ച്, കെ എല്‍ രാധാകൃഷ്ണന്‍ – കാസര്‍കോട് സി ബി സി ഐ ഡി, ബിജോ അലക്‌സാണ്ടര്‍ – എറണാകുളം സി ബി സി ഐ ഡി, സേവ്യര്‍ സെബാസ്റ്റ്യന്‍ – തൃക്കാക്കര, പി ഡി ശശി – പാലക്കാട്, കെ എം ആന്റോ – കോട്ടയം, ടി യു സജീവന്‍ – എറണാകുളം വിജിലന്‍സ്, എസ് അനില്‍കുമാര്‍ – കൊല്ലം സി ബി സി ഐ ഡി, ഇ ടി ജേക്കബ് – കോട്ടയം സി ബി സി ഐ ഡി, ജോര്‍ജ്ജ് ചെറിയാന്‍ – ആലപ്പുഴ എസ് ബി സി ഐ ഡി, നാസിം – അടൂര്‍, എസ് ടി സുരേഷ്‌കുമാര്‍ – എറണാകുളം വിജിലന്‍സ്, കെ അഷറഫ് – കോഴിക്കോട് വിജിലന്‍സ്, എം വി രാജേന്ദ്രന്‍ – പുനലൂര്‍, പി കെ രാജു – കോഴിക്കോട് നോര്‍ത്ത് ട്രാഫിക്, പി സി സജീവന്‍ – സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട്, വി രാധാകൃഷ്ണ പിള്ള – കൊല്ലം വിജിലന്‍സ്, എന്‍ കെ സുല്‍ഫിക്കര്‍ – കൊട്ടാരക്കര, എസ് ദേവ മനോഹര്‍ – കരുനാഗപ്പള്ളി, ബി കൃഷ്ണകുമാര്‍ – കായംകുളം, ശ്രീകുമാര്‍ – ചങ്ങനാശ്ശേരി, കെ എസ് സാബു – കല്‍പ്പറ്റ, എം സെയ്ബുദ്ദീന്‍ – തിരുവനന്തപുരം കന്റോണ്‍മെന്റ്, ടി പി രഞ്ജിത്ത് – കാസര്‍കോട്, ആര്‍ ശ്രീകുമാര്‍ – ഫോര്‍ട്ട് തിരുവനന്തപുരം, എ സന്തോഷ് കുമാര്‍ – പത്തനംതിട്ട, കെ എന്‍ രാജീവ് – പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച്, പ്രജീഷ് തോട്ടത്തില്‍ – നാദാപുരം, പി തമ്പാന്‍ – കാസര്‍കോട് ഡി സി ആര്‍ ബി, എം പ്രദീപ്കുമാര്‍ – കാഞ്ഞങ്ങാട്, ജി വേണു – കൊച്ചി സിറ്റി, പി എന്‍ രമേശ്കുമാര്‍ – കോട്ടയം വിജിലന്‍സ്, കുര്യാക്കോസ് – കാഞ്ഞിരപ്പള്ളി, ജോണ്‍സണ്‍ ജോസഫ് – ആലപ്പുഴ, സുധാകരന്‍ പിള്ള – പാലക്കാട്, ആര്‍ ജയചന്ദ്രന്‍ പിള്ള – പാലക്കാട് സി ബി സി ഐ ഡി, ആര്‍ ജയചന്ദ്രന്‍ പിള്ള – ഗുരുവായൂര്‍, ബാബുകുമാര്‍ കെ ജി – ചേര്‍ത്തല, എം എസ് സന്തോഷ് – തിരുവനന്തപുരം ക്രൈം ബ്രാഞ്ച്, വി സുഗതന്‍ – തിരുവനന്തരം സി ബി സി ഐ ഡി, ലാല്‍ജി – കൊല്ലം സിറ്റി എന്നിവിടങ്ങളിലായാണ് മാറ്റി നിയമിച്ചത്.

Latest