കടല്‍ക്കൊലക്കേസ്: ഇന്ത്യന്‍ സ്ഥാനപതിയെ ഇറ്റലി തിരികെ വിളിച്ചു

Posted on: February 18, 2014 3:35 pm | Last updated: February 19, 2014 at 12:00 pm

ITALIAN AMBASADOR FOR INDIAന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സ്ഥാനപതി ഡാനിയല്‍ മഞ്ചീനിയെ ഇറ്റലി തിരികെ വിളിച്ചു. കേസ് നീണ്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുരസ് പറഞ്ഞു.

കേസ് നീണ്ടുപോകുന്നതിനെതിരെ ഇറ്റലി കടുത്ത സമ്മര്‍ദമാണ് ഇന്ത്യക്ക് മേല്‍ ചെലുത്തുന്നത്. കടല്‍ക്കൊലക്കേസില്‍ സുവ നിയമം പൂര്‍ണമായും ഒഴിവാക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കകം നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2012 ഫിബ്രവരി 15നാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കേരളതീരത്ത് രണ്ടുമത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത്. മാസിമിലിയാനൊ ലത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.