കോടതി വിധിയില്‍ സന്തോഷമെന്ന് അര്‍പുതമ്മാള്‍

Posted on: February 18, 2014 11:43 am | Last updated: February 18, 2014 at 11:43 am
SHARE

arputhammalചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മകന്‍ പേരറിവാളന്റെ വധശിക്ഷ ഇളവ് ചെയ്ത കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അമ്മ അര്‍പ്പുതമ്മാള്‍. സുപ്രീംകോടതിയുടെ ശിക്ഷായിളവ് സംബന്ധിച്ച വിധി അറിയാനാണ് താന്‍ ജീവിച്ചത്. 23 വര്‍ഷമായി യാതൊരു തെറ്റും ചെയ്യാതെയാണ് മകന്‍ തടവില്‍ കഴിഞ്ഞത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടും നിയമനടപടികളില്‍ സഹായം നല്‍കിയവരോടും നന്ദി പറയുന്നതായും അര്‍പ്പുതമ്മാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പേരറിവാളന്റെ ശിക്ഷ ഇളവ് ചെയ്യുന്നതിനായി ദീര്‍ഘകാലമായി പൊരുതിക്കൊണ്ടിരിക്കുകയാണ് അര്‍പ്പുതമ്മാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here