Connect with us

Ongoing News

ഹാരിസണ്‍ ഭൂമി വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് മറിച്ചു വില്‍ക്കുന്നു

Published

|

Last Updated

പത്തനംതിട്ട/ കൊല്ലം: വ്യാജ പട്ടയങ്ങള്‍ ഉപയോഗിച്ച് ഹാരിസണ്‍ മലായളം ലിമിറ്റഡിന്റെ ഭൂമി വില്‍പ്പന നടത്തുന്നു. പത്തനംതിട്ട, കൊല്ലം ജില്ലയുടെ അതിര്‍ത്തിയില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളായ അച്ചന്‍കോവില്‍, മാമ്പഴത്തറ എന്നിവിടങ്ങളിലാണ് ഭൂമി വില്‍പ്പന വ്യാപകമായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ ഇവിടെ റീപ്ലാന്റേഷന്‍ നടത്തിയിട്ടില്ല. ഇത്തരത്തില്‍ ഏക്കറുകണക്കിന് സ്ഥലമാണ് കുറ്റിക്കാടുകളാല്‍ ഉപേക്ഷിച്ച നിലിയിലുള്ളത്്. വനം വകുപ്പ് തങ്ങളുടെ അധീനതയിലുള്ള സ്ഥലം ജെണ്ട കെട്ടി സംരക്ഷിച്ചിട്ടുള്ളതിനാല്‍ വനം ഭൂമിയോട് ചേര്‍ന്നുള്ള ഹാരീസണ്‍ ഭൂമി സ്വകാര്യ സ്ഥലമാണെന്ന് കാട്ടിയാണ് തട്ടിപ്പ് നടത്തുന്നത്. അച്ചന്‍ കോവില്‍ വനമേഖലയില്‍ നിന്ന് തമിഴ്‌നാട്് അതിര്‍ത്തിയായ ആര്യങ്കാവ് – തെന്‍മല എന്നിവിടങ്ങളിലേക്ക് കടന്നുപോകുന്ന 100 കിലോമീറ്ററോളം ദൂരമുള്ള പ്രാചീന പാതയാണ് അച്ചന്‍ കോവില്‍- മാമ്പഴത്തറ. വന്യജീവികളുടെ വിഹാര കേന്ദ്രമായതിനാല്‍ നിരവധി വിനോദ സഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. ഭാവിയില്‍ വരാനിരിക്കുന്ന ടൂറിസംസാധ്യതയുടെ മറവിലാണ് ഇപ്പോള്‍ ഭൂമി വാങ്ങികൂട്ടന്നവരിലേറെയും. സെന്റിന് 5000 മുതല്‍ 10000 രൂപവരെ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. 2000 ഏക്കറിലധികം ഭൂമിയാണ് ഇത്തരത്തില്‍ കൈയേറിയിട്ടുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് പുറമെ ഭൂമി കൃഷിക്കായി പാട്ടത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. വന്യ മൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് ഹാരിസണ്‍ അതികൃതര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വനഭൂമിയോട് ചേര്‍ന്ന കിടക്കുന്ന ഇവിടെ പ്ലാന്റേഷന്‍ ആരംഭിക്കാതിരുന്നത്. എന്നാല്‍ ഇത് അളന്നു തിട്ടപ്പെടുത്താതായതോടെ തമിഴ് നാട്ടില്‍ നിന്ന് കുടിയേറി പാര്‍ത്ത തൊഴിലാളികളും മറ്റും ഭൂമി കൈയേറിയിട്ടുണ്ട്. ഹാരിസന്റെ പക്കലുള്ള ഭൂമി സര്‍ക്കാര്‍ അളന്ന് തിട്ടപ്പെടുത്തുമെന്ന് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പറഞ്ഞിരിന്നെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.