ജനുവരിയില്‍ എയര്‍ ട്രാഫിക്കില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ്

Posted on: February 17, 2014 8:07 pm | Last updated: February 17, 2014 at 9:07 pm

ദുബൈ: ജനുവരിയില്‍ രാജ്യത്തെ എയര്‍ ട്രാഫിക്കില്‍ 5.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി(ജി സി എ എ) വ്യക്തമാക്കി. 2013 ജനുവരിയെ അപേക്ഷിച്ചാണ് ഈ വര്‍ഷം വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ 68,620 എയര്‍ ട്രാഫിക് മൂവ്‌മെന്റ്‌സാണ് ഉണ്ടായത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എയര്‍ ട്രാഫിക്കില്‍ ഒന്നാം സ്ഥാനത്ത് ദുബൈയാണ്. 31,995 എയര്‍ ട്രാഫിക് മൂവ്‌മെന്റ്‌സാണ് ഉണ്ടായത്. അബുദാബിയില്‍ ഇത് 10,664 മാത്രമായിരുന്നു.