അറബ് മേഖലയില്‍ വിദ്യ നേടുന്നവരില്‍ യു എ ഇ മുന്നില്‍

Posted on: February 17, 2014 9:00 pm | Last updated: February 17, 2014 at 9:06 pm

ദുബൈ: അറബ് മേഖലയില്‍ വിദ്യ തേടി പുറത്തു പോകുന്നവരിലും വരുന്നവരിലും ഏറ്റവും കൂടുതല്‍ യു എ ഇക്കാര്‍. അനുപാതം കണക്കിലെടുക്കുമ്പോള്‍ യു എ ഇയുടേത് 30 ആണ്. അതേസമയം അറബ് അനുപാതം 8.1 ആണ്. യു എ ഇക്കു പിന്നാലെ 9.7 പോയിന്റുമായി ഖത്തര്‍ രണ്ടാമതെത്തി.
യു എ ഇയില്‍ 34,122 വിദേശികള്‍ എത്തിയിട്ടുണ്ട്. യു എ ഇയില്‍ നിന്ന് 7,719 പേര്‍ പുറത്തു പോയി പഠിക്കുന്നു. അമേരിക്കയിലെ യുനെസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് പഠനം. അമേരിക്കയില്‍ പഠിക്കാന്‍ നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാരിയന്‍ സര്‍വീസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതായി എം ഡി പീറ്റര്‍ ഡാവോസ് പറഞ്ഞു.