കേരളത്തിനുള്ള പദ്ധതി വിഹിതത്തില്‍ വര്‍ധന; കൊച്ചി മെട്രോക്ക് 462.17 കോടി

Posted on: February 17, 2014 2:26 pm | Last updated: February 18, 2014 at 12:09 am

Kochi-metro-cochin-metro-railന്യൂഡല്‍ഹി: കേരളത്തിനുള്ള പദ്ധതി വിഹിതത്തില്‍ 1632.9 കോടിയുടെ വര്‍ധന. ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് കേരളത്തിന്റെ പദ്ധതി വിഹിതത്തില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. കൊച്ചി മെട്രോക്ക് 462.17 കോടി രൂപ അനുവദിച്ചു.

കയര്‍ മേഖലക്ക് 82.35 കോടി, റബ്ബര്‍ ബോര്‍ഡിന്157.51 കോടി, കോഫി ബോര്‍ഡ് 121.80 കോടി, കശുവണ്ടി കയറ്റുമതി സഹകരണ ബോര്‍ഡ് 4 കോടി, സ്‌പൈസസ് ബോര്‍ഡ് 94.35 കോടി, തുമ്പ വി എസ് എസ് സി 596.2 കോടി, കൊച്ചി തുറമുഖം 42.84 കോടി, കൊച്ചി ഫാക്ട് 42.66 കോടി, കപ്പല്‍ ശാല 41.10 കോടി, കൊച്ചി സെസ് 6.8 കോടി എന്നിവയാണ് ബജറ്റില്‍ കേരളത്തിന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.