എസ് വൈ എസ് ഹെല്‍ത്ത് സ്‌കൂള്‍ ഉദ്ഘാടനം

Posted on: February 17, 2014 9:58 am | Last updated: February 17, 2014 at 9:58 am

മാവൂര്‍: എസ് വൈ എസ് മിഷന്‍ 2014ന്റെ ഭാഗമായി ചെറൂപ്പ ശാഖ എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹെല്‍ത്ത് സ്‌കൂളിന്റെ ഉദ്ഘാടനം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹിം നിര്‍വഹിച്ചു. ചടങ്ങില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സാന്ത്വനം കേന്ദ്ര സമര്‍പ്പണത്തിന്റെ ഉദ്ഘാടനം മാവൂര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍ നിര്‍വഹിച്ചു. നമുക്ക് ജീവിക്കാന്‍ പഠിക്കാം എന്ന വിഷയത്തെക്കുറിച്ച് മുനീര്‍ പെരുമണ്ണ ക്ലാസെടുത്തു. കെ സി രഞ്ജിത്ത്, എന്‍ ഗണേഷ്‌കുമാര്‍, ടി ഉമ്മര്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ രാരംപിലാക്കല്‍, ഓനാക്കില്‍ ആലി, അബ്ദുസ്സലീം മാസ്റ്റര്‍, മൊയ്തീന്‍കുട്ടി ചെറൂപ്പ പ്രസംഗിച്ചു. സയ്യിദ് അസ്ഹര്‍ സഖാഫി അല്‍ബുഖാരി പ്രാര്‍ഥന നടത്തി.