കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല എന്നത് സോണിയയുടെ തമാശയെന്ന് പിണറായി

Posted on: February 16, 2014 6:55 pm | Last updated: February 18, 2014 at 12:09 am

IN25_VSS_PINARAI_14297eപാലക്കാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നും കോണ്‍ഗ്രസുകാര്‍ ഒറ്റ ഗ്രൂപ്പാണെന്നുമുള്ള സോണിയാഗാന്ധിയുടെ പരാമര്‍ശം തമാശയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗ്രൂപ്പില്ലെന്ന ഹൈക്കമാന്റിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് കേരളത്തിലെ ഒരു എം പി തന്നെയാണ്. ഗ്രൂപ്പില്‍ പുതിയ രീതികള്‍ നടപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വി എം സുധീരന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ആയതോടെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ എവിടെയെത്തുമെന്ന് കണ്ടറിയണമെന്നും പിണറായി വജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെത്തിയതാണ് പിണറായി വിജയന്‍.

ഉമ്മന്‍ചാണ്ടിയും ഫയാസും തമ്മിലുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം. അതുകഴിഞ്ഞ് മതി പി മോഹനനും ഫായിസും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍. കണ്ണൂര്‍ പോവുന്ന വഴിയെ മുഖ്യമന്ത്രിയുടെ കാറില്‍ ഫയാസ് കയറിയെന്നതും അവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയും അന്വേഷിക്കണമെന്ന് പിണറായി പറഞ്ഞു. കേസുകള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ രമക്ക് പല ആഗ്രഹങ്ങളുമുണ്ടാവുമെന്നും പിണറായി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്