ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: February 16, 2014 4:30 pm | Last updated: February 16, 2014 at 7:01 pm

aapന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇരുപതു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്നു ജനവിധി തേടും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ വിശ്വാസ്, നിതിന്‍ ഗഡ്കരിക്കെതിരെ അഞ്ജലി ദമാനിയ, മുലായം സിങ് യാദവിനെതിരെ ബാബ ഹര്‍ദേവ്, സല്‍മാന്‍ ഖുര്‍ഷിദിനെതിരെ മുകുള്‍ ത്രിപാഠിയ, കപില്‍ സിബലിനെതിരെ മാധ്യമപ്രവര്‍ത്തകനായ അഷുതോഷ് എന്നിവരാണ് ഗോധയിലിറങ്ങുക. യോഗേന്ദ്ര യാദവ് ഗുഡ്ഗാവില്‍ നിന്നും മീര സന്യാല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.

അരവിന്ദ് കേജരിവാള്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് എ എ പി വൃത്തങ്ങള്‍ അറിയിച്ചു.