അജ്മീര്‍ ശരീഫ് ദര്‍ഗാ ദിവാന്‍ മര്‍കസ് സന്ദര്‍ശിച്ചു

Posted on: February 15, 2014 8:23 pm | Last updated: February 15, 2014 at 9:12 pm

DSC_0982മര്‍കസ് നഗര്‍ : അജ്മീര്‍ ദര്‍ഗാ ശരീഫ് സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്‍ കാരന്തൂര്‍ മര്‍കസ് സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷ കാറ്റഗറിയിലുള്ള ദിവാന്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്, കാല്‍നൂറ്റാണ്ട് മുമ്പ് പിതാവ് ഇല്മുദ്ധീന്റെ വിയോഗ ശേഷം ഇദ്ദേഹമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അജ്മീര്‍ ദര്‍ഗാ ശരീഫിന്റെ സ്ഥാനപതി , മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടെന്നും കേട്ടതിനെക്കാള്‍ പതിന്മടങ്ങ് പ്രശംസനീയമാണ് നേരില്‍ കണ്ടപ്പോള്‍ മര്‍കസ് എന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ ചടങ്ങില്‍ മര്‍കസ് ഇവന്റ്‌സ് മാനേജര്‍ ഉബൈദ് സഖാഫി ,മൂസ സഖാഫി പാതിരിമണ്ണ,ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര്‍,ഹുസൈന്‍ ചിസ്തി ,ഷമീം ലക്ഷദ്വീപ് സംബന്ധിച്ചു.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി