ആന പാപ്പാനെ കുത്തിക്കൊന്നു

Posted on: February 15, 2014 2:01 pm | Last updated: February 15, 2014 at 2:01 pm

വയനാട്: മുത്തങ്ങ ആനപ്പന്തിയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ചുക്കാലിക്കുനി കോളനിയിലെ അപ്പു(40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആനകളെ തീറ്റിച്ച് മടങ്ങുന്നതിനിടെ അമ്പുകുത്തി വനത്തിലാണ് സംഭവം. ആനപ്പന്തിയിലെ സൂര്യ എന്ന ആനയാണ് അപ്പുവിനെ ആക്രമിച്ചത്. തൊട്ടു പിന്നാലായി വന്ന കുഞ്ചു എന്ന ആനയുടെ പാപ്പാന്‍ ബഹളം വെച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. വാരിയെല്ലിന് പരുക്കേറ്റ പപ്പു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.