ടിപിയെ അപഹസിച്ച ഭാസ്‌കരന് പിണറായിയുടെ പിന്തുണ

Posted on: February 15, 2014 12:50 pm | Last updated: February 16, 2014 at 8:15 am

PINARAYI VIJAYAN

കൊച്ചി: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ അപഹസിച്ച സി പി എം കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. വടകര പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തത് അസംബന്ധമാണ്. ടി പിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും പിണറായി പ്രതികരിച്ചു. യുഡിഎഫ് ഗവണ്‍മെന്റിനെതിരെ നിലപാടെടുക്കുന്ന കക്ഷികളില്‍പ്പെട്ടവരെ കേസില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. തങ്ങളുടെ ആളുകള്‍ എന്ത് ചെയ്താലും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കില്ല. ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

പി മോഹനന് നല്‍കിയ സ്വീകരണ പരിപാടിയിലാണ് സി ഭാസ്‌കരന്‍ ടി പി ചന്ദ്രശേഖരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ടി പിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നായിരുന്നു ഭാസ്‌കരന്റെ ആരോപണം. പാര്‍ട്ടിക്കാരെ വെല്ലുവിളിച്ചാല്‍ ആര്‍ എം പിക്കാരെ ഇല്ലാതാക്കുമെന്നും ഭാസ്‌കരന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്