അപ്പം,അരവണ തട്ടിപ്പ് :ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി

Posted on: February 15, 2014 10:03 am | Last updated: February 15, 2014 at 10:03 am

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം അപ്പം, അരവണ വില്‍പനയിലൂടെ 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സൂചിപ്പിച്ച് ദേവസ്വം വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ഇത്തവണ പ്രസാദ നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല വിജിലന്‍സ് ഏറ്റെടുത്തതോടെ കണക്കില്‍ പെടുത്താതെ മാറ്റിയിരുന്ന അഞ്ചേമുക്കാല്‍ ലക്ഷം ടിന്‍ അരവണയും ഒന്നരലക്ഷം പാക്കറ്റ് അപ്പവും അധികം ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.