ബെന്യാമിന്റെ ‘ആടുജീവിതം’ ഇനി അറബിയിലും

Posted on: February 14, 2014 10:02 pm | Last updated: February 14, 2014 at 10:03 pm

aadu jeevitham

കുവൈത്ത് സിറ്റി: പ്രവാസത്തിന്റെ ദുരിതം വിവരിച്ച് ജനപ്രിയ നോവലായി മാറിയ ബെന്യാമിന്റെ ആടുജീവിതം അറബിയിലും പ്രസിദ്ധീകരിക്കുന്നു. കുവൈത്തിലെ പ്രശസ്ത പ്രസാധകരായ ആഫാഖ് ബുക്ക് സ്‌റ്റോറാണ് അയാമുല്‍ മാഇസ് എന്ന പേരില്‍ ആടുജീവിതത്തിന്റെ അറബിക് പരിഭാഷ പുറത്തിറക്കുന്നത്. മലയാളിയായ തിരൂര്‍ സ്വദേശി സുഹൈല്‍ വാഫിയാണ് പരിഭാഷകന്‍.

aadu jeevitham arabic

ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ആടിനെ നോക്കാന്‍ നിയോഗിക്കപ്പെട്ട നജീബ് എന്ന യുവാവിന്റെ ദുരിതപര്‍വമാണ് നോവലില്‍ വിവരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ മലയാളി വായനക്കാര്‍ നെഞ്ചേറ്റിയ പുസ്തകത്തിന് കേരളാ സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചു. ഗോട്ട് ഡെയ്‌സ് എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്‌സ് ആട്മലയാളത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദി, തമിഴ് പരിഭാഷകളും പുറത്തിറങ്ങാനിരിക്കുകയാണ്.