പിതാവ് മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

Posted on: February 14, 2014 3:05 pm | Last updated: February 18, 2014 at 8:43 pm

cricket batമെല്‍ബണ്‍: ക്രിക്കറ്റ് പരിശീലനത്തിനിടെ പിതാവ് 11കാരനായ മകനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊല്ലപ്പെടുത്തി. പിതാവിനെ പോലീസ് വെടിവെച്ചുകൊന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം.

മോണിംഗ്ടണ്‍ പെനിന്‍സുലയിലെ തിയാബ് ഓവലിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മകന്‍ ലൂക് ബാറ്റി തത്സമയം മരിച്ചു. നാട്ടുകാരും കൂട്ടുകാരുമെല്ലാം നോക്കിനില്‍ക്കെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. പോലീസിന് നേരെ കത്തികാണിച്ച ഇയാളെ മുളകുപൊടിയും കുരുമുളക് സ്‌പ്രേയും തളിച്ച് നേരിട്ടെങ്കിലും വിഫലമായി. തുടര്‍ന്നാണ് പോലീസ് വെടിയുതിര്‍ത്തത്. വെടിയേറ്റ് ഇയാളും മരിച്ചു.

 

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്