20 ലക്ഷം രൂപയുടെ കറന്‍സി റോസാപൂക്കളാക്കി വിവാഹ അഭ്യര്‍ത്ഥന

Posted on: February 14, 2014 7:53 pm | Last updated: February 18, 2014 at 8:43 pm

Roseബീജിംഗ്: 32,990 യു എസ് ഡോളര്‍(എകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) വരുന്ന കറന്‍സികൊണ്ട് റോസാപൂക്കളുണ്ടാക്കി കാമുകിക്ക് സമ്മാനിച്ച് യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന. ചെന്‍ എന്ന ചൈനീസ് യുവാവാണ് വ്യത്യസ്തമായ വിവാഹാഭ്യര്‍ത്ഥനയിലടെ ശ്രദ്ധേയനായിരിക്കുന്നത്.

ചൈനയിലെ ഷെജിയാഗം പ്രവിശ്യയിലെ ഐ ടി ജീവനക്കാരനാണ് ചെന്‍. 200,000 യുവാന്റെ നോട്ടുകളാണ് ചെന്‍ റോസാപൂക്കളാക്കി മാറ്റിയത്. ഒരു റോസാപ്പൂവുണ്ടാക്കാന്‍ 100 യുവാന്റെ രണ്ട് നോട്ടുകള്‍ വേണ്ടിവന്നു. ഫെബ്രുവരി എട്ട് മുതല്‍ പകല്‍ ജോലി സമയം കഴിഞ്ഞുള്ള സമയമാണ് ചെന്‍ റോസാപ്പൂ നിര്‍മ്മാണത്തിനുപയോഗിച്ചത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പൂവ് നിര്‍മ്മാണത്തില്‍ സഹായവുമായെത്തിയിരുന്നു.

ഫെബ്രുവരി 12ന് ചെന്‍ തന്റെ അപൂര്‍വ്വ സമ്മാനം കാമുകിക്ക് സമ്മാനിച്ചു. വ്യത്യസ്തമായ സമ്മാനത്തില്‍ സ്തബ്ധയായ കാമുകി പിന്നെയൊന്നും ചിന്തിക്കാതെ ചെന്നിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചുവെന്നാണ് വിവരം.