Connect with us

Gulf

വാട്ട്‌സ്ആപ്പിന് വെല്ലുവിളിയായി ടോക്‌റേ

Published

|

Last Updated

ദുബൈ: മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേ ഗള്‍ഫില്‍ പ്രചരിക്കുന്നു. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഭീഷണിയാകും വിധമാണ് ടോക്റേയുടെ പ്രചാരം. സമാനമായ മറ്റു ആപ്പുകളേക്കാള്‍ ഒരു പടി മുന്നിലാണ് ഇതെന്ന് ടോക്‌റേ ഉപയോഗിക്കുന്നവര്‍ പറയുന്നു.

വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് ഇതിലെ പ്രധാന ആകര്‍ഷണം. ഫെയ്‌സ്ചാറ്റിംഗും മറ്റൊരു പ്രത്യേകതയാണ്. ഉപയോക്താവിന്റെ മുഖചിത്രം ചാറ്റിനൊപ്പം അങ്ങേതലക്കലുള്ള ആള്‍ക്ക് കാണാന്‍കഴിയും. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം ടോക്‌റേ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതുവരെ പ്ലേസ്റ്റോറില്‍ 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സ് കോളിലൂടെ ഒരുമിക്കാമെന്നത് ടോക്‌റേയുടെപ്രചാരം വര്‍ധിപ്പിക്കുന്നു. അതേസമയം, വാട്ട്‌സ്ആപ്പിനെ അപേക്ഷിച്ച് ടെലഗ്രാമില്‍ തത്സമയ ശബ്ദ സന്ദേശ സംവിധാനംഇല്ലാത്തതിനാല്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഈ ശ്രേണിയിലെ ഇതുവരെയുള്ള ആപ്ലിക്കേഷനുകളുടെആകെത്തുകയായാണ് ടോക്‌റേയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ടോക്‌റേ ഉപഭോക്താക്കള്‍ വര്‍ധിക്കുന്ന അവസരത്തില്‍ ഗുണമേന്മയില്‍ വ്യതിയാനം സംഭവിക്കുമോ എന്ന സംശയവുംനിലനില്‍ക്കുന്നുണ്ട്.