ആറന്മുള വിമാനത്താവളം: ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: February 14, 2014 10:05 am | Last updated: February 15, 2014 at 8:15 am

oommen chandyതിരുവനന്തപുരം: ആറന്‍മുള വിമാനത്താവളമടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി ജനവികാരം മാനിച്ചുകൊണ്ടാവണമെന്ന പത്തനംതിട്ട ഡിസിസി പ്രസിഡന്റി പ്രസ്താവനയുടെ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട്. സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ സ്തംഭനാവസ്ഥയുടെ സാഹചര്യത്തില്‍ നിയമപ്രകാരം ക്വാറികള്‍ക്കും മണലെടുപ്പിനും സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡാമുകളില്‍ നിന്ന് മണല്‍ എടുക്കുന്ന പദ്ധതി സര്‍ക്കിരിന്റെ പരിഗണനയിലാണ്, തുറമുഖങ്ങളുടെ കപ്പല്‍ ചാലുകളില്‍ നിന്നും മണല്‍ എടുക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.