മദ്‌റസാ നവീകരണ പദ്ധതി: ഓറിയന്റേഷന്‍ ക്ലാസ് തിങ്കളാഴ്ച

Posted on: February 14, 2014 8:19 am | Last updated: February 14, 2014 at 8:19 am

കോഴിക്കോട്: മദ്‌റസകളില്‍ സയന്‍സ്, കണക്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മദ്‌റസാ നവീകരണ പദ്ധതി പ്രകാരമുള്ള ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. നേരത്തെ ഫണ്ട് ലഭിച്ചിട്ടില്ലാത്ത മദ്‌റസാ ഭാരവാഹികള്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള ഓറിയന്റേഷന്‍ ക്ലാസും ഹെല്‍പ്പ് ഡെസ്‌കും ഈ മാസം 17ന് വൈകീട്ട് 3 മണിക്ക് സമസ്ത സെന്ററില്‍ നടക്കുന്നതാണ്. അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലാസില്‍ എത്തിച്ചേരണമെന്ന് മൈനോറിറ്റി വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഫോണ്‍ നമ്പര്‍. 0495 2772848, 9447627318.