സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചെലവഴിക്കാം

Posted on: February 14, 2014 8:11 am | Last updated: February 14, 2014 at 8:11 am

Indian-Rupees_lawisgreekകൊല്‍ക്കത്ത: ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം വരെ ചെലവഴിക്കാന്‍ അനുമതി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 15ലക്ഷം കൂടുതലാണിത്. 2011 ല്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് മുതല്‍ ഇത് പ്രാബല്യത്തിലാണെന്ന് ബംഗാള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സൈബാള്‍ ബര്‍മന്‍ പറഞ്ഞു. പെതുതിരഞ്ഞെടുപ്പില്‍ ആദ്യമായാണ് പ്രാബല്യത്തിലാകുന്നത്. 2009 ല്‍ 25 ലക്ഷമായിരുന്നു പരിധി. എന്നാല്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സന്തുഷ്ടരല്ലെന്നും സംഖ്യ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അമിത് റോയ് ചൗധരി പറഞ്ഞു. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ ഫളൈയിംഗ് സ്‌ക്വാഡ്, സ്ഥിരം നിരീക്ഷക സംഘം, വീഡിയോ സംഘം എന്നിവരെയെല്ലാം ഏര്‍പ്പെടുത്തും. ഈ മാസം 20ന് ഡല്‍ഹിയില്‍ ഇലക്ഷന്‍ കമ്മീഷന്‍ യോഗം ചേര്‍ന്നതിന് ശേഷം തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം ഉണ്ടാകുമെന്നും ബര്‍മന്‍ പരഞ്ഞു. 2009ല്‍ മാര്‍ച്ച് ഒന്നിനായിരുന്നു വിഞ്ജാപനം. എന്നാല്‍ കമ്മീഷനില്‍ നിന്ന് ഇതുസംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് ബര്‍മന്‍ പറഞ്ഞു.