നഷ്ടപരിഹാരം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍

Posted on: February 13, 2014 5:14 pm | Last updated: February 14, 2014 at 12:25 am

Naxel-Vargheeseകൊച്ചി: നഷ്ടപരിഹാരം ആവശ്യപ്പെട്ട് നക്‌സല്‍ നേതാവായിരുന്ന വര്‍ഗീസിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വര്‍ഗീസിന്റെ ഇളയ സഹോദരങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്ക് ഇരയായാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും അതിനാല്‍ നഷ്ടപരിഹാരം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. 1970 ഫിബ്രവരി 18നാണ് നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെടുന്നത്.അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും നിര്‍ദേശ പ്രകാരം, ഒന്നാം പ്രതി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.