കരിപ്പൂരില്‍ 1.4 കിലോ സ്വര്‍ണം പിടികൂടി

Posted on: February 13, 2014 12:13 pm | Last updated: February 14, 2014 at 12:25 am

gold barമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു പേരില്‍ നിന്നായി 1.400 കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍, വയനാട് സ്വദേശി അനുരൂപ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 700 ഗ്രാം സ്വര്‍ണം വീതമാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ നിന്നും വരികയായിരുന്ന ഇവര്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.