വടകരയിലും കൊയിലാണ്ടിയിലും ഇന്ന് ഹര്‍ത്താല്‍

Posted on: February 13, 2014 7:10 am | Last updated: February 14, 2014 at 12:24 am

POLICE attack AGINST MANകോഴിക്കോട്: ദേശീയ പാത കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പോലീസിന്റെ ക്രൂരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി പി ഐയും ദേശീയപാത കര്‍മസമിതിയും ഇന്ന് വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ നടന്ന പ്രക്ഷോഭത്തില്‍ സമരസമിതിയംഗം നാരായണന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോളാര്‍ സമരത്തിനിടെ സി പി എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വടകരയില്‍ പോലീസിന്റെ ക്രൂരത.