Connect with us

Gulf

വൈദ്യുതി ഉപയോഗം 20 ശതമാനം കുറക്കും

Published

|

Last Updated

ദുബൈ: മൂന്ന് വര്‍ഷം കൊണ്ട് വൈദ്യുതി ഉപയോഗം 20 ശതമാനം കുറക്കാന്‍ നഗരസഭ പദ്ധതി. ഇതുവഴി 10.5 ജിഗാവാട്ട് മണിക്കൂറുകള്‍ ലാഭിക്കാനും 6,200 ടണ്‍ കാര്‍ബണ്‍ മലിനീകരണം ഒഴിവാക്കാനും കഴിയും.
എമിറേറ്റില്‍ ഹരിതപാര്‍പ്പിട പദ്ധതി വ്യാപകമാക്കുമെന്നും നഗരസഭ അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല റാഫിയ പറഞ്ഞു. ഗ്രീന്‍ എനര്‍ജി മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍വയോണ്‍മെന്റല്‍ സെന്റര്‍ ഫൊര്‍ അറബ് ടൗണ്‍സു (ഇസിഎടി)മായി സഹകരിച്ചാണിതു നടപ്പാക്കുക. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ഊര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കും. കുറഞ്ഞ ഊര്‍ജം ആവശ്യമുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്.
മേഖലയില്‍ വൈദ്യുതി ഉപയോഗം കൂടിയ സാഹചര്യത്തില്‍ ചൂടുകാലത്ത് പലരാജ്യങ്ങള്‍ക്കും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്ന് സംഘാടകരായ ഇന്‍ഫോര്‍മാ എനര്‍ജി ഗ്രൂപ്പ് ഡയറക്ടര്‍ അനിതാ മാത്യൂസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.