Connect with us

National

1.94 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യം ഇന്ത്യ പാഴാക്കി

Published

|

Last Updated

മുംബൈ: 2005നും 2013നുമിടയില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യ 1.94 ലക്ഷം മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യം പാഴാക്കിയതായി വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നു. കോടിക്കണത്തിന് രൂപയുടെ ഭക്ഷ്യധാന്യമാണ് അശ്രദ്ധകാരണം ഇന്ത്യ പാഴാക്കിയത്. വിവരാവകാശ പ്രവര്‍ത്തകനായ ഓം പ്രകാശ് ശര്‍മക്കാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ് സി ഐ) നിന്നും ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ ലഭിച്ചത്.

എഫ് സി ഐയുടെ 23 മേഖലകളില്‍ നിന്നായാണ് ഇത്രയും ധാന്യങ്ങള്‍ നശിച്ചത്. 95075 മെട്രിക് ടണായിരുന്നു എഫ് സി ഐയില്‍ ഉണ്ടായിരുന്നത്. 2012-13 ആയപ്പോഴേക്കും ഇത് 3148 ആയി കുറഞ്ഞു. 2006-07 കാലത്ത് 25353 മെട്രിക് ടണ്‍ ധാന്യം നശിച്ചുപോയി. 2007-08ല്‍ ഇത് 4426 മെട്രിക് ടണായി കുറഞ്ഞു.

ഇതില്‍ അമ്പത് ശതമാനവും പഞ്ചാബിലെ എഫ് സി ഐ ഗോഡൗണിലാണ് നശിച്ചത്. 98200 മെട്രിക്ക് ടണ്‍ ഇവിടെ നശിച്ചു. 20,067 ടണ്‍ മഹാരാഷ്ട്രയിലും നശിച്ചു. സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഇത്രയും ധാന്യം ഉപയോഗശൂന്യമായതെന്ന് ഓംപ്രകാശ് ശര്‍മ പറഞ്ഞു.