വൈദ്യുതി ബില്ല് അടക്കാത്തവര്‍ക്ക് 50 ശതമാനം സബ്സിഡിയുമായി കേജരിവാള്‍

Posted on: February 12, 2014 2:55 pm | Last updated: February 12, 2014 at 11:23 pm

kejriwalന്യൂഡല്‍ഹി: വൈദ്യുതി ബില്ല് അടക്കാത്തവര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ സമ്മാനം. 2012 ഒക്‌ടോബര്‍ മുതല്‍ 2013 ഏപ്രില്‍ വരെ കാലയളവില്‍ ബില്ല് അടക്കാതിരുന്നവര്‍ക്ക് ബില്‍ തുകയുടെ 50 ശതമാനം ഗവണ്‍മെന്റ് സബ്‌സിഡിയായി നല്‍കും. മാത്രമാല്ല ഇത്രയും കാലം ബില്ലടക്കാത്തവര്‍ക്ക് ഒരു തുകയും ഫൈന്‍ അടക്കുകയും വേണ്ട.

വൈദ്യുതി വിതരണ കമ്പനികള്‍ക്കെതിരെ കേജരിവാള്‍ നയിച്ച സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ആനുകൂല്യം. അതേസമയം ബില്‍തുക പൂര്‍ണമായും കൃത്യമായും അടച്ചവര്‍ക്ക് റീഫണ്ട് ലഭിക്കില്ലെന്നും എ എ പി ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.