അള്‍ജീരിയയില്‍ വിമാനം തകര്‍ന്ന് വീണു;103 മരണം

Posted on: February 11, 2014 8:12 pm | Last updated: February 11, 2014 at 8:12 pm

140103202103-05-sole-surivovor-site---restricted-horizontal-galleryഅല്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് സൈനികരടക്കം 103 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ അള്‍ജീരിയയിലാണ് അപകടമുണ്ടായതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഔ അല്‍ ബൗവാഗി പ്രവിശ്യയിലെ മലനിരകളിലാണ് വിമാനം തകര്‍ന്നുവീണതെന്ന് പ്രാദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ തലസ്ഥാന നഗരിയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണിത്. ഔര്‍ഗ്ലായില്‍ നിന്നു കോണ്‍സ്റ്റാന്റിനയിലേക്ക് തിരിച്ച ഹെര്‍കുലീസ് സി 130 എന്ന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.