തലസ്ഥാനത്ത് വീണ്ടും മണിപ്പൂരി യുവാവ് ആക്രമണത്തിനിരയായി

Posted on: February 11, 2014 10:39 am | Last updated: February 11, 2014 at 10:39 am

delhi mapന്യൂഡല്‍ഹി: മണിപ്പൂരി യുവാക്കള്‍ക്കുനേരെയുള്ള ആക്രമണം ഡല്‍ഹിയില്‍ തുടരുന്നു. ഇന്ന് രാവിലെ 24 വയസ്സുള്ള മണിപ്പൂര്‍ സ്വദേശിക്ക് അജ്ഞാതരുടെ കുത്തേറ്റു. ജോലിസ്ഥലത്തുനിന്നും തിരിച്ചുപോവുമ്പോഴാണ് ഡല്‍ഹിയിലെ സാകേതില്‍ യുവാവിന് കുത്തേറ്റത്. സാകേത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കവര്‍ച്ചാശ്രമമാണ് കുത്തേറ്റതിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി പോലീസ് കമ്മീഷണര്‍ സംഭവസ്ഥലത്തെത്തി.

കഴിഞ്ഞദിവസമാണ് രണ്ട് മണിപ്പൂരി യുവാക്കള്‍ ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറില്‍ ആക്രമണത്തിനിരയായത്.