Connect with us

Kasargod

ജാമിഅ സഅദിയ്യക്ക് നവ സാരഥ്യം: കുമ്പോല്‍ തങ്ങള്‍ പ്രസി., കുറാ തങ്ങള്‍ സെക്ര.

Published

|

Last Updated

ദേളി (കാസര്‍കോട്): ജാമിഅ സഅദിയ്യ അറബിയ്യയുടെ പുതിയ പ്രസിഡന്റായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളെയും ജനറല്‍ സെക്രട്ടറി ആയി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറാ തങ്ങളെയും തിരഞ്ഞെടുത്തു.
സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് നവ സാരഥികളെ തിരഞ്ഞെടുത്തത്. ഉത്ഭവം മുതല്‍ 44 വര്‍ഷം പ്രസിഡന്റായിരുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് ഇതുവരെ ജനറല്‍ സെക്രട്ടറി ആയിരുന്ന കുമ്പോല്‍ തങ്ങള്‍ പ്രസിഡന്റായി വരുന്നത്. ട്രഷററായി കല്ലട്ര മാഹിന്‍ ഹാജി തുടരും.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് വര്‍ക്കിംഗ് സെക്രട്ടറിയാണ്. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ പി ഹുസൈന്‍ സഅദി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചാന്‍സലറും തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി അഡ്മിനിസ്‌ട്രേറ്ററുമാണ്. പി ആര്‍ ഒ ആയി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനിയെയും യോഗം നിയമിച്ചു.

Latest