മത തീവ്രവാദികളെ എതിര്‍ക്കുന്നവരെ പാര്‍ട്ടി സ്വീകരിക്കുമെന്ന് പി ജയരാജന്‍

Posted on: February 10, 2014 3:04 pm | Last updated: February 11, 2014 at 1:51 pm

p jayarajanകണ്ണൂര്‍: മത തീവ്രവാദ ശക്തികളെ എതിര്‍ക്കാന്‍ തയ്യാറായി വരുന്നത് ആരായാലും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇവരുടെ മുന്‍കാല പാരമ്പര്യം നോക്കിയല്ല പാര്‍ട്ടിയിലേക്ക് എടുക്കുകയെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ബി ജെ പി വിട്ട നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു. കണ്ണാടിപ്പറമ്പ് മേഖലയില്‍ നിന്നുള്ള നൂറോളം പോപ്പുലര്‍ഫ്രണ്ട്, ലീഗ് പ്രവര്‍ത്തകരാണ് സി പി എമ്മില്‍ ലയിച്ചത്. ഇതിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ് ജയരാജന്റെ പ്രതികരണം.