ആറന്‍മുള വിമാനത്താവളം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് ദോഷകരമെന്ന് അഭിഭാഷക കമ്മീഷന്‍

Posted on: February 10, 2014 12:10 pm | Last updated: February 11, 2014 at 9:02 am

aranmula templeകൊച്ചി: ആറന്മുള വിമാനത്താവളം പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു ദോഷകരമെന്നു അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് സുഭാഷ് ചന്ദാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടാണിത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണു നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി ഈ മാസം 21നു വീണ്ടും പരിഗണിക്കും.

വിമാനത്താവളത്തിന്റെ റണ്‍വേയുടെ സുഗമമായ നടത്തിപ്പിന് ക്ഷേത്രകൊടി മരത്തിന് മുകളില്‍ ലൈറ്റ് സ്ഥാപിക്കേണ്ടി വരും. ഇത് ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി നാല് കുന്നുകള്‍ നിരത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേവസ്വം ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകള്‍ പഠിക്കാന്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.