റേഷന്‍ വ്യാപാരികളുടെ സമരം ഇന്നു മുതല്‍

Posted on: February 10, 2014 8:01 am | Last updated: February 10, 2014 at 8:52 am

ration shopതിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തൊട്ടാകെ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടച്ചുള്ള സമരം ഇന്നാരംഭിക്കും. വേതന വ്യവസ്ഥ നടപ്പാക്കിയ ശേഷം മാത്രം കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുക, സാര്‍വത്രിക റേഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ഡോര്‍ ഡെലിവറി നടപ്പില്‍ വരുത്തുക എന്നിവയാണ് സമരക്കാരുടെ ആവശ്യം.

വ്യാപാരികള്‍ ഇന്ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും.