നരേന്ദ്ര മോഡി കേരളത്തിലെത്തി

Posted on: February 9, 2014 6:11 pm | Last updated: February 10, 2014 at 9:17 am

narendra_modi

കൊച്ചി: ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദമോഡി കേരളത്തിലെത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ കേരളാ പുലയര്‍ മഹാസഭ (കെ പി എം എസ്) സംഘടിപ്പിച്ച കായല്‍ സമ്മേളന ശതാബ്തി ആഘോഷം മോഡി കൊച്ചി മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്തു. നൂറ് ദിവസത്തിനുശേഷം രാജ്യത്ത് ഭരണമാറ്റം സംഭവിക്കുമെന്ന് മോഡി പറഞ്ഞു. രാജ്യത്ത് വിഷവിത്തുക്കള്‍ ഇനി ഉദ്പാദിപ്പിക്കപ്പെടില്ല. വോട്ട് ബേങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ ജനങ്ങള്‍ തമ്മിലടിക്കാന്‍ കാരണമെന്നും മോഡി പറഞ്ഞു. സമ്മേളനത്തിനുശേഷം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ സന്ദര്‍ശിച്ച് മോഡി തിരുവനന്തപുരത്തേക്ക് പോയി.