മൂന്ന് കുട്ടികള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

Posted on: February 8, 2014 1:46 pm | Last updated: February 9, 2014 at 7:10 am

palakkad mapപട്ടാമ്പി: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളടക്കം മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. പട്ടാമ്പിക്ക് സമീപം ഞങ്ങാട്ടിരിയില്‍ ശനിയാഴ്ച 11.30നാണ് സംഭവം. ളളാട്ടില്‍ നാസറിന്റെ മക്കളായ നവാസ് (11) സഹോദന്‍ നിയാസ്(6) ബന്ധു ആഷിക് (11) എന്നിവരാണ് മരിച്ചത്. ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് മൂവരും.

അവധിദിവസമായ ഇന്ന് ഒരുമിച്ച് പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. എങ്ങനെയാണ് വെള്ളത്തില്‍ മുങ്ങിയതെന്ന് വ്യക്തമായിട്ടില്ല.

മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.