തെലങ്കാന: സുപ്രീം കോടതി ഹരജികള്‍ തള്ളി

Posted on: February 8, 2014 1:34 am | Last updated: February 7, 2014 at 11:35 pm

telanganaന്യൂഡല്‍ഹി: പുതിയ തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനായി പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഒമ്പത് ഹരജികള്‍ സുപ്രീം കോടതി നിരാകരിച്ചു. സീമാന്ധ്ര നേതാക്കളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
‘ഞങ്ങളുടെ ഇടപെടലിന് ഉചിതമായ ഘട്ടമാണിതെന്ന് കരുതുന്നില്ല. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹരജികള്‍ തള്ളിക്കളഞ്ഞ നവംബര്‍ 18ലേതില്‍ നിന്നും സാഹചര്യങ്ങള്‍ മാറിയിട്ടില്ല. യുക്തമായ സമയത്ത് ഹരജി ഫയല്‍ ചെയ്യാന്‍ അവസരമുണ്ട് ‘-സുപ്രീം കോടതി പറഞ്ഞു.