സിറിയ: രണ്ടാം ഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ പങ്കെടുക്കും

Posted on: February 7, 2014 11:25 pm | Last updated: February 7, 2014 at 11:25 pm

ദമസ്‌കസ്: രണ്ടാം ജനീവ ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തില്‍ സിറിയന്‍ സര്‍ക്കാര്‍ പങ്കെടുക്കുമെന്ന് സിറിയന്‍ ഉപ വിദേശകാര്യ മന്ത്രി ഫൈസല്‍ മക്ദാദ്. സിറിയന്‍ വിമതരുമായി യു എന്‍ മധ്യസ്ഥതയിലാണ് രണ്ടാം ഘട്ട സമാധാന ചര്‍ച്ച നടത്തുന്നത്. ഈ മാസം ആദ്യമാണ് ആദ്യഘട്ട ചര്‍ച്ച നടന്നത്.
ഇരു വിഭാഗവും ആദ്യ ഘട്ട ചര്‍ച്ചയില്‍ പരസ്പരം കൊമ്പ്‌കോര്‍ക്കുകയായിരുന്നു. കാര്യമായ തീരുമാനങ്ങളില്ലാതെയാണ് ആദ്യഘട്ട ചര്‍ച്ച അവസാനിച്ചത്. മൂന്ന് വര്‍ഷത്തോളമായി നടക്കുന്ന ആഭ്യന്തര കലാപത്തിന് അറുതി വരുത്തുകയാണ് രണ്ടാം ജനീവ ചര്‍ച്ചയുടെ ലക്ഷ്യം.
ഈ മാസം പത്തിനാണ് രണ്ടാം ജനീവ ചര്‍ച്ചയുടെ രണ്ടാം ഘട്ടം തുടങ്ങുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഉപ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന ആണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും സ്ഥിരതക്ക് വേണ്ടിയും സംഘര്‍ഷവും തീവ്രവാദവും ഇല്ലാതാക്കാനും വേണ്ടിയാണ് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പങ്കെടുക്കുന്നതെന്ന് മക്ദാദ് പറഞ്ഞു.