താജുല്‍ ഉലമ മഖാം സിയാറത്തോടെ സഅദിയ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Posted on: February 7, 2014 12:22 am | Last updated: February 7, 2014 at 8:30 am

കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 44-ാം വാര്‍ഷികത്തിനും ശരീഅത്ത് കോളജ്, ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകളുടെ സനദ്ദാന സമ്മേളനത്തിനും ഇന്ന് കൊടി ഉയരും. രാവിലെ 8 മണിക്ക് താജുല്‍ ഉലമയുടെ മഖാം സിയാറത്തോടെയാണ് സമ്മേളനം തുടങ്ങും. സ്ഥാപിതമായത് മുതല്‍ നാല് പതിറ്റാണ്ടിലേറെ കാലം സഅദിയ്യുടെ പ്രസിഡന്റായി സേവനം ചെയ്ത താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ വിയോഗത്തിന്റെ സ്മരണകള്‍ അയവിറക്കി. താജുല്‍ ഉലമാ നഗറിലാണ് സമ്മേളനം നടക്കുക. സിയാറത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ നേതൃത്വം നല്‍കുക. രാവിലെ 10 മണിക്ക് സഅദിയ്യ മസ്ജിദില്‍ ഉള്ളാള്‍ തങ്ങളുടെ പേരില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും.