ഓക്‌ലാന്റ് ടെസ്റ്റില്‍ ന്യൂസിലാന്റ് ശക്മായ നിലയില്‍: നാലിന് 329

Posted on: February 6, 2014 1:11 pm | Last updated: February 6, 2014 at 1:25 pm

New Zealand v India - First Test: Day 1

ഓകലാന്റ്: ഏകദിനത്തിലെ പ്രകടനം ഇന്ത്യ തുടരുന്നു. ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബോളിംഗ് നിര മങ്ങി. ഇന്ന് കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെന്ന് ശക്മായ നിലയിലാണ് ന്യൂസീലാന്റ്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മക്കല്ലത്തിന്റെയും (143 നോട്ടൗട്ട്) വില്യംസണിന്റെയും (113) പ്രകടനമാണ് ന്യൂസിലാന്റിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. 30 റണ്‍സെടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കിവീസിന് നഷ്ടമായിരുന്നു.

newzealand

ടോസ് നേടി ധോണി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ശരിവെക്കും വിധം തുടക്കത്തില്‍ സഹീറും ഇശാന്തും പ്രതീക്ഷ നല്‍കി. റൂഥര്‍ഫോര്‍ഡ് (6), ടെയ്‌ലര്‍ (3), എന്നിവരെ ഇഷാന്തും ഫുള്‍ട്ടണെ (13) സഹീറും പുറത്താക്കി.

New Zealand v India - First Test: Day 1

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കോറെ ആന്‍ഡേഴ്‌സനാണ് (43) മക്കല്ലത്തിനൊപ്പം ക്രീസില്‍. തുടക്കത്തില്‍ പേസ് ബോളര്‍മാര്‍ക്ക് കിട്ടുന്ന ആനുകൂല്യം ഏറ്റവും കൂടുതല്‍ മുതലാക്കാന്‍ കഴിയുക കിവി ബോളര്‍മാര്‍ക്കായിരിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്.