താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം നാളെ മര്‍കസില്‍

Posted on: February 5, 2014 6:05 pm | Last updated: February 5, 2014 at 6:05 pm

ullal 2മര്‍കസ് നഗര്‍: സമസ്ത പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ അനുസ്മരണാര്‍ത്ഥം നാളെ വൈകുന്നേരം മര്‍കസില്‍ സംഘടിപ്പിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന സംഗമത്തിന് അന്തിമ രൂപമായി.

മര്‍കസ് ക്യാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അസര്‍ നിസ്‌കാരാനന്തരം ബുര്‍ദ ആലാപനവും മഗ്‌രിബ് നിസ്‌കാരാനന്തം ജനാസ നിസ്‌കാരവും ഖുര്‍ആന്‍ പാരായണവും നടക്കും. പ്രസ്തുത ഖത്മുകളും തിങ്കളാഴ്ച ഉച്ചമുതല്‍ നാലുദിവസം മര്‍കസ് ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ഓതിത്തീര്‍ത്ത ആയിരക്കണക്കിന് ഖത്മുകളും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ താജുല്‍ ഉലമയുടെ ഹള്‌റത്തിലേക്ക് സമര്‍പ്പിച്ചു ദുആ ചെയ്യും.
ശേഷം തഹ്‌ലീലും അനുസ്മരണ പ്രഭാഷണവും സാദാത്തുക്കളുടെയും ഉലമാഇന്റെയും നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.
പരിപാടിക്ക് സയ്യിദലി ബാഫഖിതങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫളല്‍ കോയമ്മ കുറാ, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗത്തില്‍ സി.മുഹമ്മദ് ഫൈസി അധ്യക്ഷം വഹിച്ചു. കെ.കെ.അഹ്മദ്കുട്ടിമുസ്‌ലിയാര്‍ , വി.പി.എം. വില്ല്യാപ്പള്ളി, പറവൂര്‍ മുഹമ്മദ് കുഞ്ഞി സഖാഫി, എ.സി. കോയമുസ്‌ലിയാര്‍, സി.പി. ഉബൈദുള്ള സഖാഫി, എം. ഉമര്‍ഹാജി, അബ്ദുല്ലത്തീഫ് സഖാഫി, ഉനൈസ് കല്‍പകഞ്ചേരി സംബന്ധിച്ചു.