സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല: പിണറായി

Posted on: February 5, 2014 10:29 am | Last updated: February 6, 2014 at 1:31 pm

pinarayiതിരുവനന്തപുരം: ടിപി വധത്തില്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐഎമ്മിനെതിരായ സര്‍ക്കാര്‍ നീക്കം അടിയന്തരാവസ്ഥയെ ഒര്‍മിപ്പിക്കുന്നു. ടിപി വധക്കേസില്‍ സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും പിണറായി ആരോപിച്ചു. പാര്‍ട്ടിക്കെതിരായ പുതിയ നീക്കത്തെ രാഷ്,ട്രീയമായി തന്നെ തങ്ങള്‍ നേരിടുമെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ സാധാരണ പ്രോസിക്യൂഷന്‍ അപ്പീലിന് പോകാറാണ് പതിവ്. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ചിലര്‍ക്കാവുന്നില്ല. സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. ഒരു ഏജന്‍സിക്കും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെത്താനാവില്ലെന്നും പിണറായി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്