പീഡനത്തിന് ഒത്താശ: യുവതി ഒളിവില്‍

Posted on: February 5, 2014 8:12 am | Last updated: February 5, 2014 at 8:12 am

മഞ്ചേരി: അയല്‍വാസിയായ യുവതിയെ യുവാവിന് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത യുവതി ഒളിവില്‍.
കഴിഞ്ഞ ദിവസം പിടിയിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. പന്നിപ്പാറ റിയാസ് എന്ന കുട്ടിമാനെയാണ് റിമാന്റ് ചെയ്തത്. ഒളിവില്‍ പോയ ഊര്‍ങ്ങാട്ടിരി പള്ളിപറമ്പന്‍ മുനീബക്കെതിരെ മഞ്ചേരി സിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവിനെ ഉപക്ഷേിച്ച് മൂന്ന് കുട്ടികളുമായി താമസിക്കുന്ന മുനീബ തന്റെ അയല്‍വാസിയായ 24കാരിയെ സൗഹൃദം സ്ഥാപിച്ച് കൂട്ടുകാരന് കാഴ്ചവെച്ചു എന്നതാണ് കേസ്. 2014 ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം. ഒപ്പന സീഡി കാണിച്ചുതാരം എന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
ഈ സമയം മുനീബ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇതിനിടെ തന്ത്രപൂര്‍വ്വം കൂട്ടുകാരന്‍ റിയാസിനെ വിളിച്ചു വരുത്തിയ ശേഷം മുനീബ സ്ഥലത്ത് നിന്ന് മാറുകയായിരുന്നു. തുടര്‍ന്ന് റിയാസ് യുവതിയെ ബലം പ്രയോഗിച്ച് ബഡ് റൂമില്‍ കൊണ്ടുപോയി ബലാല്‍ സംഘം ചെയ്യുകയായിരുന്നു.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് മുനീബക്കെതിരെ പാരതിപ്പെട്ടെങ്കിലും കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതില്‍ അരീക്കോട് പോലീസ് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കള്‍ മഞ്ചേരി സിഐക്ക് പരാതി നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് മുനീബക്കെതിരെ കേസെടുത്തത്. നിരവധി തട്ടിപ്പു കേസില്‍ മുനീബ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കച്ചവടക്കാരേയും മറ്റും ബ്ലാക്ക്‌മെയ്ല്‍ ചെയ്ത് മുനീബ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കാണിച്ച് അഞ്ചു പേര്‍ സി ഐക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്തനാപുരം സ്വദേശിയില്‍ നിന്ന് 10ലക്ഷവും, എടവണ്ണ സ്വദേശിയില്‍ നിന്ന് ഏഴുലക്ഷവും, ഒതായി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷവും മുനീബ തട്ടിയെടുതത്തായി കാണിച്ച് പോലീസില്‍ പരാതിയുണ്ട്.